Friday, January 28, 2022
HomeGulfതൊഴിൽ നിയമത്തിൽ പരിഷ്‌കാരം വരുത്താനൊരുങ്ങി സൗദി; സ്വകാര്യ തൊഴിൽ മേഖലയ്ക്ക് ഗുണകരം

തൊഴിൽ നിയമത്തിൽ പരിഷ്‌കാരം വരുത്താനൊരുങ്ങി സൗദി; സ്വകാര്യ തൊഴിൽ മേഖലയ്ക്ക് ഗുണകരം

സൗദി: സൗദിയിലെ സ്വകാര്യ മേഖലയ്ക്ക് കൈത്താങ്ങായേക്കാവുന്ന പുതിയ തൊഴിൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനൊരുങ്ങി സൗദി. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്​മദ്​ ബിൻ സുലൈമാൻ അൽറാജിഹി​​ നിയമ ലംഘനങ്ങൾ വ്യക്തമാക്കുന്ന പുതിയ പട്ടികക്ക്​ അംഗീകാരം നൽകി​.

തൊഴിൽ വിപണിയിലെ സ്വാധീനം, തൊഴിൽ സ്ഥാപനത്തി​െൻറ വലുപ്പം എന്നിവ അടിസ്ഥാനമാക്കിയാണ്​ ഇനി നിയമലംഘനങ്ങൾക്ക് സാമ്പത്തിക പിഴ നിശ്ചയിക്കുക. ഇതിനായി സ്ഥാപനങ്ങളെ മൂന്ന്​ വിഭാഗങ്ങളായി തിരിക്കും. 51ൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ ‘എ’ വിഭാഗത്തിലാണ്​. 11 മുതൽ 50 ​വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ ‘ബി’ കാറ്റഗറിയിലും 10ഉം അതിൽ താഴെയും തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ ‘സി’ വിഭാഗത്തിലുമായിരിക്കും ഉൾപ്പെടുക. ഈ കാറ്റഗറി അനുസരിച്ച് പിഴയിലും വ്യത്യാസമുണ്ടാകും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആകർഷകമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനും ഈ പരിഷ്​കരണം സഹായിക്കും​. നിയമലംഘനം കണ്ടെത്തി കുറ്റം ചുമത്തിയാൽ 60 ദിവസത്തിനുള്ളിൽ സ്ഥാപന ഉടമയ്​ക്ക്​ എതിർ വാദം ഉന്നയിച്ച്​ പരാതി നൽകാം. മന്ത്രാലയം പുതുതായി ആരംഭിച്ച ‘ഇലക്‌ട്രോണിക് ഒബ്​ജക്ഷൻ സർവിസി’ലൂടെയാണ്​ പരാതി നൽകേണ്ടത്​.

കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾക്കും സംരംഭകർക്കും താങ്ങായി ഏതാനും പാക്കേജുകൾ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്​. നിയമലംഘനങ്ങൾ കണ്ടെത്തിയ ആദ്യ പരിശോധനാ വേളയിൽ പിടിക്കപ്പെട്ട ലംഘനങ്ങൾക്കുള്ള പിഴ തുകയിൽ 80 ശതമാനം കിഴിവ്​ നൽകും. നിയമലംഘനം പരിഹരിക്കുന്നതിനുള്ള സമയ പരിധി, സ്ഥാപന ഉടമ ആവശ്യപ്പെട്ടാൽ നീട്ടി നൽകും. ഓരോ ലംഘനത്തിനും, സൗദി പൗരനെ ജോലിക്ക്​ നിയമിക്കുന്നതിനുള്ള പ്രതിഫലമായ ഇളവ് 80 ശതമാനമായി ഉയർത്തും. സ്​റ്റാർട്ടപ്പുകളെയും പുതിയ​ സംരംഭകരെയും സംബന്ധിച്ച്​ ആദ്യ വർഷം ശിക്ഷയുണ്ടാവില്ല. പകരം നിയമങ്ങൾ സംബന്ധിച്ച അവബോധവും മാർഗനിർദേശവും നൽകും. ഉപദേശവും മാർഗനിർദേശവും നൽകുന്നത് തുടരുകയും ചെയ്യും.

Most Popular