Wednesday, January 19, 2022
HomeGulfസൗദിയില്‍ റസ്റ്റോറന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അഞ്ച് പേര്‍ക്ക് പരുക്ക്

സൗദിയില്‍ റസ്റ്റോറന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അഞ്ച് പേര്‍ക്ക് പരുക്ക്

സൗദിയിലെ അല്‍കോബാറില്‍ റസ്റ്റോറന്റിന്റെ മേല്‍ക്കൂര ഭകഷണം കഴിക്കാനിരുന്നവരുടെ മുകളിലേക്ക് തകര്‍ന്നുവീണു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റസ്റ്റോറന്റില്‍ ആളുകളുണ്ടായിരുന്ന സമയത്ത് മുന്‍വശത്തെ മേല്‍ക്കൂര തകര്‍ന്ന് അവര്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു . പരിക്കേറ്റവരില്‍ മൂന്ന് പേര്‍ സ്‍ത്രീകളാണ്. ഒരു കുട്ടിയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.
അതെ സമയം അപകടത്തില്‍ പരിക്കേറ്റവരെല്ലാം സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ കിങ് ഫഹദ് യൂണിവേഴ്‍സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്‍തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

 

Most Popular