റിയാദ്: വിദേശികൾക്ക് അത്യാവശ്യഘട്ടങ്ങളിൽ മാത്രം ആശുപത്രി സേവനമെന്ന് സൗദി. വാഹനാപകട കേസുകള്‍ക്ക് മാനുഷിക പരിഗണന മാനിച്ച് ഏത് ആശുപത്രികളിലും ചികിത്സ നിരസിക്കാൻ സാധിക്കില്ല. ഇതിന്റെ ചിലവുകൾ ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്പോണ്‍സര്‍മാര്‍, കമ്പനികള്‍ എന്നിവയില്‍ നിന്ന് ഈടാക്കാം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ലഭ്യമല്ലെങ്കില്‍ അതിന്റെ ചെലവ് അവരുടെ തൊഴിലുടമകള്‍ വഹിക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.