Thursday, September 29, 2022
HomeGulfസൗദിയിലേയ്ക്ക് പോയ എണ്ണക്കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങി

സൗദിയിലേയ്ക്ക് പോയ എണ്ണക്കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങി

കെയ്‌റോ: സൗദിയിലേയ്ക്ക് പോയ എണ്ണക്കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങി. ഒരു വർഷത്തിന് ശേഷമാണ് വീണ്ടും ഗതാഗത തടസ്സം ഉണ്ടാവുന്നത്. 250 മീറ്റര്‍ നീളമുള്ള ‘അഫിനിറ്റി വി’ എന്ന എണ്ണക്കപ്പലാണ് കനാലിന്റെ തെക്ക്ഭാഗത്ത് കുടുങ്ങിയത്.

കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്ത് ‘എവര്‍ ഗിവണ്‍’ എന്ന കണ്ടെയ്‌നര്‍ കപ്പല്‍ കുടുങ്ങിയിരുന്നു.

ബുധനാഴ്ച രാത്രി 7.15ഓടെയാണ് പോര്‍ച്ചുഗലില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന കപ്പല്‍ കുടുങ്ങിയത്. ഏകദേശം അഞ്ച് മണിക്കൂര്‍ കപ്പല്‍ കനാലില്‍ കുടുങ്ങി. ടഗ് ബോട്ടുകളുടെ സഹായത്തോടെയാണ് കുടുങ്ങിയ കപ്പലിനെ പൂര്‍വസ്ഥിതിയില്‍ എത്തിച്ച്‌ ഗതാഗതം പുനസ്ഥാപിച്ചത്.

Most Popular