ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഇലക്ട്രോണിക് രജിസ്ട്രേഷന് ആരംഭിച്ച് സൗദി അറേബ്യ. അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തീർത്ഥാടകർക്കാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്.
സൗദി ഹജ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. www.motawif.com.sa വെബ്സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
നേരത്തെ ഹജ് ചെയ്യാത്ത കോവിഡ് വാക്സിന് കുത്തിവെയ്പ്പ് സ്വീകരിച്ച 65 വയസ്സിനു താഴെയുള്ളവര്‍ക്കാണ് അനുമതി ലഭിക്കുക. തീര്‍ത്ഥാടകര്‍ 72 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് ഫലവും ഹാജരാക്കണം.