സൗദിയില്‍ ഇന്ന് മുതൽ കാലാവസ്ഥയിൽ മാറ്റം

saudi-arabia-medina-al-masjid-an-nabawi-islam-820x500

റിയാദ്: സൗദിയിൽ ഇന്ന് മുതല്‍ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥ മാറ്റമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. തണുപ്പും നേരിയ മഞ്ഞുവീഴ്ചയും ഒപ്പം പൊടിക്കാറ്റും പ്രതീക്ഷിക്കാമെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച വരെ മണിക്കൂറില്‍ 60 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാറ്റിന് സാധ്യതയുണ്ട്. ഇത് പൊടിക്കാറ്റായി രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. തബുക്ക്, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി, ഹാഇല്‍, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, റിയാദ്, മക്കയുടെയും മദീനയുടെയും ഭാഗങ്ങളിലും കാറ്റിന് സാധ്യതയുണ്ട്.
തബൂക്ക്, ഹഖ്ല്‍, അറാര്‍, തുറൈഫ്, ഖുറയാത്ത്, തബര്‍ജല്‍, അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ മദീന എന്നിവിടങ്ങളില്‍ നേരിയ മഴയും മഞ്ഞുവീഴ്ചയുമുണ്ടാകും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.