Wednesday, July 6, 2022
HomeGulf​ഗതാ​ഗ​ത നി​യ​മ​ലം​ഘ​നം നി​രീ​ക്ഷി​ക്കാ​ൻ സ്വ​യം​ നിയന്ത്രിത സംവിധാനവുമായി സൗദി

​ഗതാ​ഗ​ത നി​യ​മ​ലം​ഘ​നം നി​രീ​ക്ഷി​ക്കാ​ൻ സ്വ​യം​ നിയന്ത്രിത സംവിധാനവുമായി സൗദി

ജി​ദ്ദ: രാ​ജ്യ​ത്ത്​ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം നി​രീ​ക്ഷി​ക്കാ​ൻ സ്വ​യം​ നിയന്ത്രിത സംവിധാനവുമായി സൗദി. സൗദി ട്രാഫിക് അതോറിട്ടിയാണ് ഇക്കാര്യമറിയിച്ചത്. വാ​ഹ​ന​ത്തി​െൻറ നി​യ​മ​പ​ര​മാ​യ സാ​ധു​ത, വ​ർ​ക്കി​ങ്​ കാ​ർ​ഡ്, കാ​ലാ​വ​ധി, മ​റ്റു​ സു​ര​ക്ഷ പ്ര​ശ്​​ന​ങ്ങ​ൾ എ​ന്നി​വ ഇ​തി​ലൂ​ടെ നി​രീ​ക്ഷി​ക്കും. ഘ​ട്ട​ങ്ങ​ളാ​യാ​ണ് രാ​ജ്യ​ത്ത്​ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ക.  ആ​ദ്യ​ഘ​ട്ട​ത്തി​ൽ ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ളെ​യാ​യി​രി​ക്കും നി​രീ​ക്ഷി​ക്കു​ക. എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും മ​റ്റ്​ പ​ട്ട​ണ, ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക, സു​ര​ക്ഷ നി​ല​വാ​രം ഉ​യ​ർ​ത്തു​ക, ന​ഗ​ര​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലും സു​ര​ക്ഷ നി​യ​ന്ത്ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ത​ട​സ്സ​ങ്ങ​ളും തി​ര​ക്കും ഒ​ഴി​വാ​ക്കി റോ​ഡു​ക​ളി​ലെ പോ​ക്കു​വ​ര​വു​ക​ൾ സു​ഗ​മ​മാ​ക്കു​ക എ​ന്നി​വ​യാ​ണ്​ ഇ​തി​ലൂ​ടെ​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Most Popular