Friday, July 1, 2022
HomeGulfഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി സൗദി

ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി സൗദി

റിയാദ്: ഇന്ത്യയിലേക്ക് പൗരന്മാർക്ക് സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി. ഇന്ത്യയടക്കമുള്ള നാല് രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ നിരോധമാണ് ഇന്ന് പിൻവലിച്ചത്.

ഇന്ത്യ, എത്യോപ്യ, തുർക്കി, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്ക് ഇനി യാത്ര നിരോധനം ഉണ്ടാകില്ല. നാല് രാജ്യങ്ങളിലേക്ക് നേരിട്ടോ മറ്റു രാജ്യങ്ങൾ വഴിയോ യാത്ര ചെയ്യുന്നതിനാണ് സൗദി പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

Most Popular