Wednesday, September 28, 2022
HomeGulfസൗദിയിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് ട്രക്കിലിടിച്ച് അപകടം; 2 മരണം

സൗദിയിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് ട്രക്കിലിടിച്ച് അപകടം; 2 മരണം

തുറൈഫ് ∙ തൊഴിലാളികൾ സഞ്ചരിച്ച ബസിന് പിന്നില്‍ ട്രക്കിടിച്ച് രണ്ടു പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ ആറിനാണ് സംഭവം. സൗദിയിലെ തുറൈഫ് നഗരത്തിൽ നിന്നുള്ള അറാർ ഹൈവേയിലാണ് അപകടം നടന്നത്. മരിച്ചവരും പരുക്കേറ്റവരുമെല്ലാം കിഴക്കൻ ഏഷ്യക്കാരാണ്.

ജോലി സ്ഥലത്തേക്ക് തൊഴിലാളികളെയും കൊണ്ട് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ പിന്നിലിരുന്ന രണ്ടു തൊഴിലാളികൾ ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരിക്കുകയായിരുന്നു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്

അപകടം പറ്റിയ ഉടനെ തന്നെ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലൻസുകളും ആരോഗ്യ വകുപ്പിന്റെ ആംബുലൻസുകളും സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തുറൈഫ് ഗവർണർ ബദ്ർ ബിൻ നജ്ർ സംഭവ സ്ഥലവും ആശുപത്രിയും സന്ദർശനം നടത്തി.

Most Popular