Tuesday, October 4, 2022
HomeGulfഒരു മാസത്തിനിടെ ഉംറ നിര്‍വ്വഹിച്ചത് 2.68 ലക്ഷം പേര്‍

ഒരു മാസത്തിനിടെ ഉംറ നിര്‍വ്വഹിച്ചത് 2.68 ലക്ഷം പേര്‍

മക്ക: ഒരു മാസത്തിനിടെ ഉംറ നിര്‍വ്വഹിച്ചത് 2.68 ലക്ഷം പേരെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം. പാക്കിസ്ഥാന്‍ സ്വദേശികളാണ് കൂടുതലായെത്തിയ തീർത്ഥാടകർ . രണ്ടാംസ്ഥാനത്ത് ഇന്ത്യക്കാരാണുള്ളത്. 54,000 ഇന്ത്യക്കാര്‍ ഉംറ നിര്‍വ്വഹിച്ചു.

, അടുത്ത വര്‍ഷത്തെ ഹജ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ നേരത്തെ ആരംഭിക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി . 2022 സെപ്തംബറില്‍ അടുത്ത ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കുന്ന നിലവിലെ നറുക്കെടുപ്പ് സമ്ബ്രദായം ഒഴിവാക്കാനും നേരിട്ടുള്ള രജിസ്ട്രേഷന്‍ ആരംഭിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ഹജ് ക്വാട്ടയുടെ 25 ശതമാനം നീക്കിവെയ്ക്കും. ഇക്കണോമിക് 2 എന്ന ഒരു പുതിയ പാക്കേജും ഹജ് പാക്കേജുകളുടെ ഭാഗമായി ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Most Popular