സൗദിയിൽ വാഹനാപകടത്തിൽ ഏഴ് യാത്രക്കാർക്ക് പരിക്ക്

റിയാദ്: ദക്ഷിണ സൗദിയില്‍ കാര്‍ മറിഞ്ഞ് ഏഴ് യാത്രക്കാര്‍ക്ക് പരിക്ക്. അല്‍ബാഹ – തായിഫ് റോഡില്‍ കാര്‍ മറിഞ്ഞാണ് ഏഴു വനിതകള്‍ക്ക് പരിക്കേറ്റത്. അല്‍ബാഹ – തായിഫ് റോഡില്‍ ഫഹ്‌സു ദൗരിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം രാവിലെ 9.30 ഓടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു.

സൗദി റെഡ് ക്രസന്റിനു കീഴിലുള്ള നാലു ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം പരിക്കേറ്റവരെ അല്‍ബാഹ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് നീക്കി.