Wednesday, December 7, 2022
HomeGulfസൗദിയിൽ കാർ നിയന്ത്രണം വിട്ട് കിണറ്റിൽ പതിച്ച് അപകടം

സൗദിയിൽ കാർ നിയന്ത്രണം വിട്ട് കിണറ്റിൽ പതിച്ച് അപകടം

റിയാദ്: സൗദിയിൽ കാർ നിയന്ത്രണം വിട്ട് കിണറ്റിൽ പതിച്ച് അപകടം. പരിക്കേറ്റ ഡ്രൈവറെ രക്ഷപെടുത്തി. ഖമീസ് മുശൈത്തിലായിരുന്നു അപകടം.

സൗദി അറേബ്യയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാര്‍ നിയന്ത്രണംവിട്ട് കടലില്‍ പതിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ജിദ്ദയിലെ അല്‍ നൗറസ് പാര്‍ക്കിന് സമീപം കോര്‍ണിഷില്‍ രാത്രിയായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന യുവതിക്കും ഒരു കാല്‍നട യാത്രക്കാരനുമാണ് പരിക്കേറ്റത്.

കോര്‍ണിഷ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാര്‍ ആദ്യം ഒരു കാല്‍നട യാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇതോടെ പരിഭ്രാന്തയായ കാറോടിച്ചിരുന്ന യുവതി ബ്രേക്കിന് പകരം വാഹനത്തിന്റെ ആക്സിലറേറ്ററില്‍ ചവിട്ടുകയും കാര്‍ അമിത വേഗതയില്‍ നിയന്ത്രണംവിട്ട് കടലില്‍ പതിക്കുകയുമായിരുന്നു. വാഹനാപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ശ്രദ്ധ പാലിക്കണമെന്ന് അധികൃതർ ഓർമപ്പെടുത്തി.

Most Popular