Tuesday, August 9, 2022
HomeGulfചൂട് കൂടുന്നു: സൗദിയില്‍ വാഹനങ്ങളില്‍ കൂളിങ് പേപ്പറുകള്‍ക്ക് അനുമതി

ചൂട് കൂടുന്നു: സൗദിയില്‍ വാഹനങ്ങളില്‍ കൂളിങ് പേപ്പറുകള്‍ക്ക് അനുമതി

റിയാദ്: സൗദിയില്‍ ചൂട് ഉയരുന്ന സാഹചര്യത്തില്‍ വാഹനങ്ങളില്‍ കൂളിങ് പേപ്പറുകള്‍ പതിപ്പിക്കാന്‍ അനുമതി. നിശ്ചിത പരിധിയിലുള്ളതും കാഴ്ചയെ തടസപ്പെടുത്താത്തുമായ പേപ്പറുകള്‍ ഉപയോഗിക്കാനാണ് അനുമതിയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.

വാഹനങ്ങളില്‍ 30 ശതമാനം വരെ കട്ടിയുള്ള കൂളിങ് പേപ്പറുകള്‍ പതിപ്പിക്കുന്നതിനാണ് അനുമതി. അതേസമയം നിശ്ചയിച്ച പരിധിയിലും കൂടുതല്‍ അളവിലുള്ള പേപ്പറുകള്‍ ഉപയോഗിക്കുന്നതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

എന്നാല്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അഞ്ഞൂറ് മുതല്‍ തൊള്ളായിരം റിയാല്‍വരെ പിഴയെടുക്കേണ്ടിവരും. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗമാണ് ചൂടിനെ പ്രതിരോധിക്കാനായി കൂളിങ് പേപ്പറുകള്‍ പതിപ്പിക്കുന്നതിനെ സംബന്ധിച്ച് ടവ്യക്തത നല്‍കിയത്.

Most Popular