റിയാദ്: സൗദിയിൽ സന്ദർശകവിസയിൽ ജോലി ചെയ്യാൻ അനുവാദമുള്ളത് രണ്ട് രാജ്യക്കാർക്ക് മാത്രമെന്ന് അറിയിപ്പ്. സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമാനുസൃതം തന്നെ ജോലി ചെയ്യാന്‍ ഈ രാജ്യക്കാർക്ക് സാധിക്കും. യെമനികള്‍ക്കും സിറിയന്‍ പൗരന്മാര്‍ക്കും മാത്രമേ ഇത്തരത്തിൽ അനുവാദമുള്ളൂ.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന യെമനികളും സിറിയക്കാരും അല്ലാത്ത എല്ലാ വിദേശികളം അതത് സ്ഥാപനങ്ങളുടെ സ്‍പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് നിയമാനുസൃതം താമസിക്കുന്നവര്‍ ആയിരിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അജീര്‍ പദ്ധതി എന്ന് പറയുന്നത് സൗദിയിലെ വിദേശികള്‍ക്ക് സ്വന്തം തൊഴിലുടമയ്ക്ക് വേണ്ടിയല്ലാതെ നിശ്ചിത സ്ഥാപനങ്ങളില്‍ ഒരു നിര്‍ണിത കാലത്തേക്ക് ജോലി ചെയ്യാന്‍ നിയമാനുസൃതം തന്നെ അനുമതി നല്‍കുന്നതിനുള്ള സംവിധാനമാണ്.