സോഷ്യല്‍ മീഡിയ വഴി ഭിക്ഷാടനം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൗദി

സോഷ്യൽ മീഡിയ മറയാക്കി ഭിക്ഷാടനം നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി സൗദി. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ വഴിയും നേരിട്ടോ അല്ലാതെയോ പണം അഭ്യർഥിച്ചാൽ ഇക്കൂട്ടരെ യാചകനായി കണക്കാക്കും. കുറ്റം ചെയ്തതായി കണ്ടെത്തിയാൽ ജയിൽ ശിക്ഷയും പിഴയുമാണ് ശിക്ഷ ലഭിക്കുക. സൗദിയില്‍ ഭിക്ഷാടന വിരുദ്ധ ക്യാമ്പയിന്‍ അടുത്തിടെ ആരംഭിച്ചതുമായി ബന്ധപ്പെട്ടാണ് ഈ മുന്നറിയിപ്പ്. നിയമപരമായ മാർഗമാണ് ഉപയോഗിച്ച് അർഹരായവർക്ക് സംഭാവനകൾ നൽകാവുന്നതാണ്.