Monday, October 25, 2021
HomeGulfകോവിഡ് പ്രതിരോധ നടപടികൾ ആവർത്തിച്ച് ലംഘിക്കുന്നവർക്ക് മുന്നറിയിപ്പുമായി സൗദി

കോവിഡ് പ്രതിരോധ നടപടികൾ ആവർത്തിച്ച് ലംഘിക്കുന്നവർക്ക് മുന്നറിയിപ്പുമായി സൗദി

സൗദി:കോവിഡ് പ്രതിരോധ നടപടികൾ ആവർത്തിച്ച് ലംഘിക്കുന്നവർക്ക് മുന്നറിയിപ്പുമായി സൗദി. കൊറോണ വ്യാപനം തടയുന്ന മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കാതിരിക്കല്‍, സ്വകാര്യ, സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും പ്രവേശിക്കുമ്പോള്‍ ശരീര ഊഷ്മാവ് പരിശോധിക്കാന്‍ വിസമ്മതിക്കല്‍ എന്നിവ മുന്‍കരുതല്‍, പ്രതിരോധ നടപടികളുടെ ലംഘനമായി കണക്കാക്കും.
ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് ആദ്യ തവണ ആയിരം റിയാലും ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴയുമാണ് ചുമത്തുക. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് പരമാവധി ഒരു ലക്ഷം റിയാല്‍ വരെയാണ് പിഴ ചുമത്തുക.

Most Popular