യാംബു: സൗദിയിൽ ശനിയാഴ്ചവരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. ബുറൈദ, ഉനൈസ, അല്‍റസ്, അല്‍ ഖസീം തുടങ്ങിയ പ്രദേശങ്ങളില്‍ മിതമായ തോതിലോ ചിലയിടങ്ങളില്‍ കടുത്ത രീതിയിലോ ഇടിമിന്നല്‍ പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഹാഇല്‍, ഹഫര്‍ അല്‍ബാത്വിന്‍, അല്‍ ഖൈസൂമ, അല്‍നെയ്റ, ഖുറിയാത്ത് അല്‍ഉലയ, അഫീഫ്, ദവാദ്മി, ശഖ്‌റ, മജ്മഅ, സുല്‍ഫി, റിയാദ് മേഖല എന്നിവിടങ്ങളിലും ഇടിമിന്നലിനൊപ്പം സജീവമായ പൊടിക്കാറ്റും ചിലയിടങ്ങളില്‍ മിതമായ മഴക്കും സാധ്യതയുള്ളതായി കേന്ദ്രം പ്രവചിച്ചു.
റിയാദ് നഗരത്തിന്റെ ചില ഭാഗങ്ങളിലും ദറഇയ, അല്‍ഖര്‍ജ്, വാദി അല്‍ ദവാസിര്‍, ദമ്മാം, അല്‍ ഖോബാര്‍, ജുബൈല്‍, ദഹ്റാന്‍, ഖത്വീഫ്, അല്‍അഹ്‌സ തുടങ്ങിയ പ്രദേശങ്ങളിലും ശനിയാഴ്ച വരെ പൊടിക്കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കുന്നതായും കേന്ദ്രം ചൂണ്ടിക്കാട്ടി. അബഹ, ഖമീസ് മുശൈത്ത്, ബീഷ, അല്‍ നമാസ്, അല്‍ മജാരിദ, മഹാഇല്‍, അല്‍ ബാഹ, ഫിഫ, നജ്‌റാന്‍, ജീസാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ശനിയാഴ്ച വരെ മിതമായ രീതിയിലായിരിക്കും ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടാകും.