Monday, May 16, 2022
HomeGulfസ്വദേശിവത്കരണം കൂടുതൽ തൊഴില്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സൗദി

സ്വദേശിവത്കരണം കൂടുതൽ തൊഴില്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സൗദി

സൗദി അറേബ്യ: സ്വദേശിവത്കരണം കൂടുതൽ തൊഴില്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സൗദി. താഴേ തട്ടിലെ ജോലികളും സ്വദേശില്‍വല്‍ക്കരണത്തിനായി പരിഗണിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയമാണ് അറിയിച്ചിരിക്കുന്നത്. തൊഴിലില്ലായ്‍മ നിരക്ക് കുറയ്ക്കാൻ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണമാണ് സൗദി ലക്ഷ്യമിടുന്നത്. നിലവില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ തസ്തികകളുടെ അനുബന്ധ മേഖകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. ഇതിന്റെ ഭാഗമായി സ്വദേശി തൊഴിലന്വേഷകര്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലനമുണ്ടാകും. ഉന്നത ഇടത്തരം തസ്തികകളില്‍ ഇതിനോടകം തന്നെ സ്വദേശിവത്കരണം നടപ്പാക്കി വരികയാണ്. അക്കൗണ്ടിംഗ്, എഞ്ചിനിയറിംഗ്, ഫാര്‍മസി, ഡെന്റല്‍, ഐടി തുടങ്ങിയ മേഖലകളിലെ സുപ്പര്‍വൈസിംഗ്, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തുടങ്ങിയ ജോലികളിലെ ഉയർന്ന തസ്തികകളിൽ സ്വദേശിവല്‍ക്കരണം നടപ്പിലായിരുന്നു. മന്ത്രാലയത്തിന്റെ സ്വദേശിവല്‍ക്കരണ പദ്ധതി വഴി രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ വലിയ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Most Popular