ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ പാസ് ബുക്ക് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാവുകയാണ്. അര്‍ജന്റീനിയന്‍ പതാകയുടെ നിറത്തോടുള്ള സാമ്യമാണ് എസ്ബിഐയുടെ പാസ് ബുക്കിനെ ട്രെന്‍ഡിങ്ങിലേക്ക് എത്തിച്ചത്. അര്‍ജന്റീനിയന്‍ റിപ്പബ്ലിക്കിന്റെ ദേശീയ പതാകയോട് സാമ്യമുള്ളതാണ് എസ്ബിഐയുടെ പാസ് ബുക്കിന്റെ നിറം. ഇളം നീലയും വെള്ളയും നിറങ്ങളിലുള്ളതാണ് പാസ് ബുക്ക്. ലയണല്‍ മെസ്സിയുടെ ഇന്ത്യന്‍ ആരാധകരാണ് എസ്ബിഐ പാസ്‌ബുക്ക് ഫോട്ടോകള്‍ പോസ്റ്റ് ചെയ്‌തത്.
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് തന്നെ അര്‍ജന്റീനയെ പിന്തുണക്കുമ്ബോള്‍ പിന്നെ ഇന്ത്യക്കാരെങ്ങനെ അര്‍ജന്‍റീനയുടെയും മെസിയുടെയും ആരാധകരല്ലാതാവുമെന്നാണ് അര്‍ജന്‍റീന ആരാധകര്‍ ചോദിക്കുന്നത്.