Saturday, October 1, 2022
HomeGulfലോകകപ്പ് : സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി 'ഖത്തർ മീഡിയ പോർട്ടൽ' ആരംഭിച്ചു

ലോകകപ്പ് : സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ‘ഖത്തർ മീഡിയ പോർട്ടൽ’ ആരംഭിച്ചു

ദോഹ: ഖത്തർ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഖത്തർ മീഡിയ പോർട്ടൽ ആരംഭിച്ചു. മാധ്യമങ്ങൾക്കും ബ്രോഡ്‌കാസ്റ്റർമാർക്കും ലോകകപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ സഹായിക്കുന്നതിനായിട്ടാണ് ഈ സംവിധാനമൊരുക്കിയിരിക്കുന്നത്.

വ്യാഴാഴ്ച ആരംഭിച്ച പുതിയ വെബ്‌സൈറ്റ്  media.qatar2022-ൽ  എസ്‌സി, സർക്കാർ വക്താക്കൾ എന്നിവരുമായുള്ള അഭിമുഖങ്ങൾ ഉൾപ്പടെ സവിശേഷമായ കണ്ടെന്റുകളായിരിക്കും  ഉണ്ടാവുക. ലോക കപ്പ് ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ മാധ്യമങ്ങൾക്കും പ്രക്ഷേപണ പ്രതിനിധികൾക്കും ഹയ്യ എൻട്രി പെർമിറ്റുകൾക്കും ചിത്രീകരണം/ഫോട്ടോഗ്രഫി പെർമിറ്റുകൾക്കും പോർട്ടൽ ഒരു ഏകജാലക സൗകര്യം നൽകുകയും ചെയ്യും.

ലോകമെമ്പാടുമുള്ള മാധ്യമങ്ങൾക്കും പ്രക്ഷേപകർക്കും ഡിജിറ്റൽ മീഡിയകൾക്കും ഖത്തർ മീഡിയ പോർട്ടൽ ലോകകപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവയ്ക്കും.

Most Popular