Monday, December 5, 2022
HomeGulfസൗദിയിൽ സ്കൂൾ വിദ്യാർഥികൾ ആഗസ്റ്റ് 8 ന് മുൻപ് വാക്‌സിനേഷൻ സ്വീകരിക്കണമെന്ന് നിർദേശം

സൗദിയിൽ സ്കൂൾ വിദ്യാർഥികൾ ആഗസ്റ്റ് 8 ന് മുൻപ് വാക്‌സിനേഷൻ സ്വീകരിക്കണമെന്ന് നിർദേശം

റിയാദ്: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർഥികൾ ആഗസ്റ്റ് 8 ന് മുൻപ് വാക്‌സിനേഷൻ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശം നൽകി. ആദ്യ ടേം ആരംഭിക്കുന്നതിന് മുമ്പ് വിദ്യാർഥികൾ പ്രതിരോധ കുത്തിവെയ്പ് പൂർത്തിയാക്കിയിരിക്കണമെന്നാണ് നിർദേശം. രണ്ടു ഡോസ് വാക്സിനുകൾക്കിടയിൽ മൂന്നാഴ്ച്ച ഇടവേളയുണ്ടായിരിക്കണം. ഇത് സംബന്ധിച്ച് ഇന്ത്യൻ സ്‌കൂളുകളും സർക്കുലറുകൾ ഇറക്കിയിട്ടുണ്ട് .

പൂർണ വാക്സിനേഷൻ സ്വീകരിച്ച ഇന്റർ മീഡിയേറ്റ്, ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് ഉടൻ ഇരുന്നു പഠിക്കേണ്ട രീതിയിൽ സ്‌കൂളുകൾ പുനരാരംഭിക്കാനാണ് തീരുമാനം. ഓഗസ്റ്റ് 29 നാണ് നിലവിൽ മുതിർന്ന കുട്ടികൾക്ക് നേരിട്ട് സ്‌കൂളുകൾ ക്ലാസുകൾ ആരംഭിക്കുക. ഇതിനു മുമ്പ് വിദ്യാർഥികളും സ്‌കൂൾ അധ്യാപകരും ജീവനക്കാർക്കും രണ്ട് ഡോസ് വാക്സീനും സ്വീകരിക്കൽ നിര്ബന്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Most Popular