Friday, December 2, 2022
HomeGulfകനത്ത മഴ; ജിദ്ദയിലെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കനത്ത മഴ; ജിദ്ദയിലെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

റിയാദ്: കനത്ത മഴയെത്തുടർന്ന് ജിദ്ദയിലെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്.
ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ് നൽകിയിരുന്നു.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് അവധി നല്‍കുന്നതെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. ജിദ്ദ ആസ്ഥാനമായുള്ള കിങ് അബ്‍ദുല്‍ അസീസ് സര്‍വകലാശാലയും ജിദ്ദ സര്‍വകലാശാലയും സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

മാറ്റിവെച്ച പരീക്ഷകള്‍ക്ക് പകരമുള്ള തീയ്യതികള്‍ പിന്നീട് അറിയിക്കും. മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ള സാഹചര്യത്തിൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Most Popular