Thursday, May 19, 2022
HomeGulfകുവൈത്തില്‍ അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് രണ്ടാമത്തെ ഡോസ് വാക്സിന്‍ ഉടന്‍

കുവൈത്തില്‍ അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് രണ്ടാമത്തെ ഡോസ് വാക്സിന്‍ ഉടന്‍

കുവൈത്ത് സിറ്റി: അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് രണ്ടാമത്തെ ഡോസ് വാക്സിന്‍ ഉടന്‍ നല്‍കിത്തുടങ്ങുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. യോഗ്യരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് അടുത്ത ദിവസം മുതൽ ഇത് സംബന്ധിച്ച സന്ദേശം അയക്കും. ആദ്യ ഡോസ് എടുത്ത് രണ്ടു മാസം പൂർത്തിയായ കുട്ടികൾക്കാണ് രണ്ടാം ഡോസ് വാക്‌സിനെടുക്കാൻ അനുമതിയുള്ളത്. 45,000 കുട്ടികള്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.

ഫെബ്രുവരി മൂന്നു മുതലാണ് അഞ്ചു മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കിത്തുടങ്ങിയത്.

Most Popular