Thursday, May 19, 2022
HomeGulfഖുർആൻ പാരായണ, മനഃപാഠം മൽസരങ്ങളിൽ സീഡ്സ്‌ ഓൺലൈൻ അക്കാദമി ഓവറോൾ ചാമ്പ്യന്മാരായി

ഖുർആൻ പാരായണ, മനഃപാഠം മൽസരങ്ങളിൽ സീഡ്സ്‌ ഓൺലൈൻ അക്കാദമി ഓവറോൾ ചാമ്പ്യന്മാരായി

ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന  വിവിധ മദ്രസകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഖുർആൻ പാരായണ, മനഃപാഠം മൽസരങ്ങളിൽ സീഡ്സ്‌ ഓൺലൈൻ അക്കാദമി ഓവറോൾ ചാമ്പ്യന്മാരായി. ഇസ്‌ലാമിക് സ്റ്റഡി സെന്റർ തുമാമ രണ്ടാം സ്ഥാനം നേടി. തുമാമ, മദീന ഖലീഫ, ലഖ്ത (ഇംഗ്ലീഷ്‌ മീഡിയം), സീഡ്സ്‌ ഓൺലൈൻ അക്കാദമി എന്നീ ബ്രാഞ്ചുകളിൽ നടന്ന മൽസരങ്ങളിൽ വിജയികളായവരാണ്‌ ഇന്നലെ നടന്ന ഗ്രാന്റ്‌ ഫിനാലെ മൽസരങ്ങളിൽ പങ്കെടുത്തത്‌.
സബ്‌ ജൂനിയർ വിഭാഗം ഖുർആൻ മനഃപാഠം മൽസരത്തിൽ  അമീന താഹ, ഫൈഹ  പി.വി,നജ കിഴക്കേപ്പാട്ട് എന്നിവരും ജൂനിയർ വിഭാഗം മൽസത്തിൽ നൈഫ പി.വി, നദീം അബ്ദുല്ല, അസ്‌വ നസീർ എന്നിവരും സീനിയർ വിഭാഗം  മൽസരത്തിൽ അബിയ ഇസ്കന്തർ, സാഫിൻ റിയാസ്, നവീദ്‌ മുഹമ്മദ്‌ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഖുർആൻ പാരായണ മൽസരത്തിൽ നജ കെ, അമീന താഹ, ഫൈഹ പി.വി (സബ്‌ ജൂനിയർ) അമാൻ ഇസ്കന്തർ, നൈഫ പി.വി, ലുബാന സിറാജ്‌ (ജൂനിയർ)  സഹർ ഷമീം, നവീദ്‌ മുഹമ്മദ്‌, ഹനീൻ റഊഫ് (സീനിയർ) എന്നിവരുമാണ്‌ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്‌.

Most Popular