അല്‍ജൗഫ്: സൗദി ജൗഫ് പ്രദേശത്ത് നിന്ന് നിരോധിത ലഹരി ഗുളികകൾ പിടിച്ചെടുത്തു. 11 മില്യന്‍ ഗുളികകളാണ് പിടിച്ചെടുത്തത്. ഇതോടൊപ്പം 24.8 കിലോഗ്രാം ഹാഷിഷും പിടികൂടിയിട്ടുണ്ട്. നിരോധിത ലഹരിഗുളികകൾ കൈവശം വച്ച രണ്ട് സ്വദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ നടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറി.