Monday, May 16, 2022
HomeGulfവിദ്യാർത്ഥികൾക്കുള്ള ആന്റിജൻ ടെസ്റ്റ്‌ : ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ ഇവയാണ്

വിദ്യാർത്ഥികൾക്കുള്ള ആന്റിജൻ ടെസ്റ്റ്‌ : ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ ഇവയാണ്

ദോഹ: ഖത്തറില്‍ ജനുവരി 30 മുതല്‍ സ്‌കൂളിലും കിന്റര്‍ഗാര്‍ട്ടനുകളിലുമെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവാര സെല്‍ഫ് ആന്റിജന്‍ ടെസ്റ്റ് നിർബന്ധമാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയം.ഇതിനായി വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

മന്ത്രാലയത്തിന്റെ പുതിയ തീരുമാനം അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് വരുന്നതിന് മുമ്പ് വീടുകളിലാണ് പ്രതിവാര റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ്‌ നടത്തേണ്ടത്. വീടുകളില്‍ ടെസ്റ്റ് ചെയ്യാം. വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളി, ശനി ദിവസങ്ങളില്‍ സ്‌കൂളിലെത്തുന്നതിന് 48 മണിക്കൂറിനുള്ളിലാണ് ഈ ടെസ്റ്റ് നടത്തേണ്ടത്.

ടെസ്റ്റ് കിറ്റുകള്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങാനാകും. സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫാര്‍മസികളില്‍ നിന്ന് വാങ്ങണം. പരിശോധന നടത്തിയ ശേഷം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന അക്നോളജ്‌മെന്റ് ഫോമില്‍ നെഗറ്റീവ് ടെസ്റ്റ് ഫലം സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. പോസിറ്റീവ്ആകുന്ന വിദ്യാര്‍ത്ഥികള്‍ ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടണമെന്നും നിർദേശമുണ്ട്

Most Popular