Sunday, October 24, 2021
HomeGulfഖത്തറില്‍ കോവിഡ് നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നു; പിടിയിലായത് മൂവായിരത്തിലധികം പേര്‍

ഖത്തറില്‍ കോവിഡ് നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നു; പിടിയിലായത് മൂവായിരത്തിലധികം പേര്‍

ദോഹ: ഖത്തറില്‍ കോവിഡ പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. ഇതില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തുന്നവരുടെ എണ്ണമാണ് അധികവും. നിയമ ലംഘകരെ പിടികൂടാന്‍ അധികൃതര്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.

ഇന്ന് ഇത്തരത്തില്‍ 100 പേരാണ് പിടിക്കപ്പെട്ടത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തു. രാജ്യത്ത് കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ പ്രധാനമാണ് പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നത്. എന്നാല്‍ പലരും അതില്‍ വിമുഖത കാണിക്കുകയാണ്.

രാജ്യത്ത് ഇതുവരെ 3,495 പേരാണ് പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് പിടിയിലായത്. അതേസമയം, ഇന്ന് വാഹനത്തില്‍ ആളുകളുടെ പരിധി ലംഘനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിച്ചതിന് ഇതുവരെ 252 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

Most Popular