Monday, May 23, 2022
HomeGulfഖത്തറിലെ അഫ്ഗാന്‍ ബ്രദേഴ്സ് റസ്റ്റോറന്റിന്റെ നിരവധി ശാഖകള്‍ അടച്ചുപൂട്ടി

ഖത്തറിലെ അഫ്ഗാന്‍ ബ്രദേഴ്സ് റസ്റ്റോറന്റിന്റെ നിരവധി ശാഖകള്‍ അടച്ചുപൂട്ടി

ദോഹ: ഖത്തറിലെ അഫ്ഗാന്‍ ബ്രദേഴ്സ് റസ്റ്റോറന്റിന്റെ നിരവധി ശാഖകള്‍ അടച്ചുപൂട്ടി. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളില്‍ ഉത്പന്നങ്ങളുടെ വില വർധിപ്പിച്ചു നിയമലംഘനം നടത്തിയ സാഹചര്യത്തിലാണ് നടപടി. റെസ്റ്റോറന്റ് മെനു വിലയില്‍ നിന്ന് വ്യതിചലിക്കുന്നതും ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പുകള്‍ പരിമിതപ്പെടുത്തുന്നതുമാണ് അടച്ചുപൂട്ടാന്‍ കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ബര്‍വ വില്ലേജ്, അല്‍ വക്ര ബ്രാഞ്ച്, അല്‍ അസീസിയ ബ്രാഞ്ച്, അല്‍ റയ്യാന്‍ ബ്രാഞ്ച്, അല്‍ നാസര്‍ സ്ട്രീറ്റ്, ബിന്‍ ഒമ്രാന്‍ ബ്രാഞ്ച്, എയര്‍പോര്‍ട്ട് സ്ട്രീറ്റ് ബ്രാഞ്ച്, ഉമ്മുസലാല്‍ മുഹമ്മദ് ബ്രാഞ്ച്, അല്‍ മിര്‍ഗാബ് ബ്രാഞ്ച് എന്നീ ശാഖകളാണ് അടച്ചുപൂട്ടിയത്.

Most Popular