നിയമവിരുദ്ധമായി ജോലി ചെയ്യുന്ന പ്രവാസികളെ ലക്ഷ്യമിട്ട് ബഹ്‌റൈനിൽ പരിശോധനകൾ

മനാമ: നിയമവിരുദ്ധമായി ജോലി ചെയ്യുന്ന പ്രവാസികളെ ലക്ഷ്യമിട്ട് ബഹ്‌റൈനിൽ പരിശോധനകൾ തുടരുന്നു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും നാഷണാലിറ്റി പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്സ് വകുപ്പും പൊലീസ് ഡയറക്ടറേറ്റും സംയുക്തമായാണ് പരിശോധനകൾ നടത്തുന്നത്.

നിരവധി തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്‍തതായും നിരവധിപ്പേരെ അറസ്റ്റ് ചെയ്തതയായും അധികൃതര്‍ അറിയിച്ചു. തുടര്‍ച്ചയായ പരിശോധനകളിലൂടെ രാജ്യത്തെ തൊഴില്‍ വിപണിയിലെ നിയമവിരുദ്ധ പ്രവണതകള്‍ തടയാനുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.