Tuesday, September 27, 2022
HomeGulfനാളെ ശഅ്ബാന്‍ 1; റമദാന്‍ 30 നാള്‍ അകലെ

നാളെ ശഅ്ബാന്‍ 1; റമദാന്‍ 30 നാള്‍ അകലെ

ദോഹ: ഇന്നലെ മാസപ്പിറവി കാണാത്തതിനാല്‍ ഇന്ന് റജബ് അവസാന ദിനം ആയിരിക്കുമെന്നും നാളെ ശഅബാന്‍ മാസം ആരംഭിക്കുമെന്നും സൗദി അറേബ്യ അറിയിച്ചു. സൗദിയില്‍ ഇന്നലെയുണ്ടായ കനത്ത പൊടിക്കാറ്റ് മാസപ്പിറവി ദര്‍ശനത്തിന് തടസ്സമായിരുന്നു. തിങ്കളാഴ്ച്ചയാണ് ശഅബാന്‍ ആരംഭിക്കുകയെന്ന് ഒമാനും മലേഷ്യയും നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഖത്തര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

റമദാന് മുമ്പുള്ള അവസാന ചാന്ദ്രമാസമാണ് ശഅബാന്‍. നിലവിലെ കണക്കു പ്രകാരം ഏപ്രില്‍ 13ന് ആയിരിക്കും റമദാന്‍ തുടക്കം. എന്നാല്‍, മാസപ്പിറവി കാണുന്നതിന് അനുസരിച്ചാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഇക്കുറി ചൂട് കടുക്കും മുമ്പേ റമദാന്‍ തുടങ്ങുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസകരമാവും.

Most Popular