Sunday, December 4, 2022
HomeGulfഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ വർണ്ണവിസ്മയം തീർത്ത് ഡ്രോൺ ഷോ

ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ വർണ്ണവിസ്മയം തീർത്ത് ഡ്രോൺ ഷോ

അബുദാബി∙ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന ദിനം അവിസ്മരണീയമാക്കി ഡ്രോൺ ഷോ. 10 മിനിറ്റ് നേരം ആകാശത്ത് അക്ഷരാർത്ഥത്തിൽ വിരുന്നൊരുക്കുകയായിരുന്നു ഡ്രോണുകൾ.

ഫെസ്റ്റിവലിന്റെ ലോഗോയും അതിഥികളെ സൽക്കരിക്കാൻ അറബിക് കോഫി(ഗാവ) ഗ്ലാസിലേക്കു പകരുന്ന ദൃശ്യവും 2 കുതിരകൾ ഓടിയടുക്കുന്നതും വെടിക്കെട്ടിലെ അഗ്നിപുഷ്പങ്ങളുടെ മാതൃകയും പിന്നീട് വിവിധ കളിക്കോപ്പുകൾ മുതൽ ജയിന്റ് വീൽ വരെയായി മാറി ഡ്രോണുകൾ. ഉത്സവ നഗരിയിലെ പ്രധാന കാഴ്ചകൾ മാത്രല്ല ബർഗർ വരെയായി ഡ്രോണികൾ സന്ദർശകരെ ആകർഷിച്ചു.
ഇതിന് പിന്നാലെ ലേസർ രശ്മികളുടെയും ജലസ്ക്രീനുകളുടെയും സംഗീതത്തിന്റെയും പശ്ചാത്തലത്തിലുള്ള ഫൗണ്ടൻ ഷോയും ചടങ്ങിന് മാറ്റുകൂട്ടി.

4 മാസം നീളുന്ന ഫെസ്റ്റിവലിൽ ദിവസേന നടക്കുന്ന കലാവിരുന്നുകൾക്കു പുറമെ ദേശീയദിനം, ക്രിസ്മസ്, പുതുവർഷം എന്നിവ പ്രമാണിച്ച് പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്. 5 ദിർഹമാണ് ടിക്കറ്റ് നിരക്ക്. വൈകിട്ട് 4 മുതൽ രാത്രി 12 വരെയാണ് പ്രവേശനം.

Most Popular