Saturday, October 1, 2022
HomeGulfയുഎഇ ഇന്റർനാഷണൽ ലീഗ് ടി20: എംഐ എമിറേറ്റ്‌സിന്റെ മുഖ്യ പരിശീലകനായി ഷെയ്ൻ ബോണ്ട്

യുഎഇ ഇന്റർനാഷണൽ ലീഗ് ടി20: എംഐ എമിറേറ്റ്‌സിന്റെ മുഖ്യ പരിശീലകനായി ഷെയ്ൻ ബോണ്ട്

ദുബൈ : ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിന്റെ മുൻ ബൗളർ ഷെയ്ൻ ബോണ്ടിനെ എംഐ എമിറേറ്റ്സിന്റെ ഹെഡ് കോച്ചായി നിയമിച്ചു.

മുംബൈ ഇന്ത്യൻസിന്റെ ബൗളിംഗ് കോച്ചെന്ന നിലവിലെ റോളിന് പുറമേയാണിത്.
എംഐ എമിറേറ്റ്‌സിന്റെ ഹെഡ് കോച്ചായി നിയമിതനാകുന്നത് ഒരു പദവിയാണ്. ഒരു പുതിയ ടീമിനെ രൂപപ്പെടുത്തുന്നത് എല്ലായ്പ്പോഴും ആവേശകരമാണെന്നും എംഐ എമിറേറ്റ്‌സിന്റെ ഹെഡ് കോച്ച് ആയി നിയമിതനായ ഷെയ്ൻ ബോണ്ട് പ്രതികരിച്ചു.

ബാറ്റിംഗ് പരിശീലകനായി പാർഥിവ് പട്ടേൽ, ബൗളിംഗ് പരിശീലകനായി വിനയ് കുമാർ, ഫീൽഡിംഗ് കോചച്ചായി മുൻ എംഐ ഓൾറൗണ്ടർ ജെയിംസ് ഫ്രാങ്ക്ലിൻ എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. റോബിൻ സിംഗ് ആണ് എംഐ എമിറേറ്റ്‌സിന്റെ ക്രിക്കറ്റ് ജനറൽ മാനേജർ

Most Popular