Wednesday, December 7, 2022
HomeGulfഷാർജയിൽ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കമായി

ഷാർജയിൽ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കമായി

ഷാർജ: ഷാർജയിൽ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കമായി. പതിനഞ്ച് ലക്ഷത്തോളം കൃതികളാണ് ഇത്തവണ ഷാര്‍ജ പുസ്തകോൽസവത്തിലുള്ളത്.

അക്ഷരങ്ങൾ പരക്കട്ടെ എന്നതാണ് ഇത്തവണത്തെ ഷാര്‍ജ പുസ്തകോൽസവത്തിൻറെ പ്രമേയം. രാജ്യാതിര്‍ത്തികൾക്കപ്പുറം വായനയുടെ ഏകലോകത്തേക്ക് ആസ്വാദകനെ ചേര്‍ത്ത് നിര്‍ത്തുകയാണ് പുസ്തകോൽസവം.

നാല്‍പ്പത്തിയൊന്നാം പതിപ്പിലേക്കെത്തി നിൽക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ പുസ്തകോൽസവങ്ങളിലൊന്നായി ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവം വളര്‍ന്നു കഴിഞ്ഞു.

95 രാജ്യങ്ങളാണ് ഇക്കുറി ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവത്തിൻറെ ഭാഗമാകുന്നത്. 2213 പ്രസാകരാണ് ഈ വര്‍ഷം അവരുടെ പുസ്തകങ്ങളുമായി ഷാര്‍ജയിലേക്കെത്തിയിരിക്കുന്നത്.

Most Popular