Thursday, December 8, 2022
HomeGulfസ്കൂളുകളിലെത്തുന്ന രക്ഷിതാക്കള്‍ക്ക്​ അല്‍ഹുസ്​ന്‍ ആപ്പില്‍ ഗ്രീന്‍ പാസ്​ നിര്‍ബന്ധമാക്കി

സ്കൂളുകളിലെത്തുന്ന രക്ഷിതാക്കള്‍ക്ക്​ അല്‍ഹുസ്​ന്‍ ആപ്പില്‍ ഗ്രീന്‍ പാസ്​ നിര്‍ബന്ധമാക്കി

ഷാര്‍ജ: ഷാര്‍ജയിലെ സ്കൂളുകളിലെത്തുന്ന രക്ഷിതാക്കള്‍ക്ക്​ അല്‍ഹുസ്​ന്‍ ആപ്പില്‍ ഗ്രീന്‍ പാസ്​ നിര്‍ബന്ധമാക്കി. ഷാര്‍ജ പ്രൈവറ്റ്​ എജുക്കേഷന്‍ അതോറിറ്റിയുടെ ​ഏറ്റവും പുതിയ നിർദേശമാണിത്.

പി.സി.ആര്‍ പരിശോധന നടത്തുന്നവര്‍ക്കാണ്​ ഗ്രീന്‍പാസ്​ ലഭിക്കുന്നത്​. വാക്സിനെടുത്തവര്‍ക്ക്​ പരിശോധന നടത്തിയ ദിനം മുതല്‍ 30 ദിവസത്തേക്കും വാക്സിനെടുക്കാത്തവര്‍ക്ക്​ ഏഴ്​ ദിവസത്തേക്കുമാണ്​ ഗ്രീന്‍പാസ്​ ലഭിക്കുക. സ്കൂളുകളുടെ ഗേറ്റില്‍ അല്‍ഹുസ്​ന്‍ ആപ്പില്‍ ഗ്രീന്‍ പാസ്​ കാണിച്ചെങ്കില്‍ മാത്രമെ ഉള്ളിലേക്ക്​ കടത്തിവിടുകയുള്ളൂ.

കൂടാതെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മാസ്ക്​ നിര്‍ബന്ധമില്ല. എന്നാല്‍, കോവിഡ്​ സംശയിക്കപ്പെടുന്നവര്‍ തിരിച്ചെത്തുമ്ബോള്‍ നെഗറ്റീവ്​ പി.സി.ആര്‍ ഫലം ഹാജരാക്കണം. കോവിഡ്​ ബാധിതര്‍ക്ക്​ അഞ്ച്​ ദിവസം ഐസൊലേഷന്‍ മതി. കോവിഡ്​ ബാധിച്ചവരുമായി അടുത്തിടപഴകിയവര്‍ക്ക്​ ക്വാറന്‍റീന്‍ വേണ്ട. എന്നാല്‍, രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പി.സി.ആര്‍ പരിശോധന നടത്തണം. സ്കൂളിലെ ദിവസേനയുള്ള സാനിറ്റൈസേഷനും വൃത്തിയാക്കലും തുടരണമെന്നും നിര്‍ദേശമുണ്ട്​. യു.എ.ഇ സര്‍ക്കാര്‍ സ്കൂളുകളിലും മാസ്ക് ഇളവ് നൽകിയിട്ടുണ്ട്.

Most Popular