Monday, December 5, 2022
HomeGulfഷാരൂഖ് ഖാന്‍ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തുന്നു

ഷാരൂഖ് ഖാന്‍ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തുന്നു

ഷാര്‍ജ: സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ വെള്ളിയാഴ്ച ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തും. 11ന് വൈകിട്ട് ആറു മുതല്‍ 7.30 വരെ ബാള്‍ റൂമിലാണ് പരിപാടി. പ്രേക്ഷകരുമായി താരം സംവദിക്കും.

പതിനഞ്ച് ലക്ഷത്തോളം കൃതികളാണ് ഇത്തവണ ഷാര്‍ജ പുസ്തകോൽസവത്തിലുള്ളത്. ലോകത്തെ തന്നെ ഏറ്റവും വലിയ പുസ്തകമേളയെന്ന ഖ്യാതിയും ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവം സ്വന്തമാക്കി കഴിഞ്ഞു. അക്ഷരങ്ങൾ പരക്കട്ടെ എന്നതാണ് ഇത്തവണത്തെ ഷാര്‍ജ പുസ്തകോൽസവത്തിൻറെ പ്രമേയം. നാല്‍പ്പത്തിയൊന്നാം പതിപ്പിലേക്കെത്തി നിൽക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ പുസ്തകോൽസവങ്ങളിലൊന്നായി ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവം വളര്‍ന്നു കഴിഞ്ഞു.

Most Popular