ലോകകപ്പ് ഫൈനലിൽ പങ്കെടുക്കാൻ ഷാരൂഖ് ഖാനും

ഖത്തർ 2022 ലോകകപ്പ് ഫൈനലിൽ ഭാഗമാകാൻ ഷാരൂഖ് ഖാനും. ലോകകപ്പ് ഫൈനൽ മൽസരത്തിന് മുന്നോടിയായുള്ള പ്രീ-മാച്ച് ഷോയിൽ അഥിതിയായി താരം പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. സ്പോർട്സ്18 ചാനൽ സ്റ്റുഡിയോക്ക് അകത്ത് പ്രീ-മാച്ച് ചർച്ചകളിലാണ് ഷാരൂഖ് ഖാൻ പങ്കെടുക്കുക. വേദിയിൽ താരത്തിന്റെ പുതിയ ചിത്രം ‘പത്താന്റെ’ പ്രമോഷനും ലക്ഷ്യമിടുന്നുണ്ട്.

നേരത്തെ ബോളിവുഡ് നായിക ദീപിക പദുക്കോൺ ലോകകപ്പ് ഫൈനൽ വേദിയിൽ ഔദ്യോഗിക അതിഥിയായി പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. ട്രോഫിയുടെ അനാവരണത്തിനാണ് താരം വേദിയിലെത്തുക.