Wednesday, December 1, 2021
HomeGulfഏറ്റവും വലിയ ഫെറിസ് വീലിന് മുകളിലിരുന്ന് ചായ കുടിച്ച് ശൈഖ്​ ഹംദാൻ; ലോകത്തെ അമ്പരിപ്പിച്ച...

ഏറ്റവും വലിയ ഫെറിസ് വീലിന് മുകളിലിരുന്ന് ചായ കുടിച്ച് ശൈഖ്​ ഹംദാൻ; ലോകത്തെ അമ്പരിപ്പിച്ച വീഡിയോ

 

 

ആരും കയറാൻ ഭയക്കുന്ന ‘ഐൻ ദുബൈ’യുടെ കാബി​െൻറ മുകളിലിരുന്ന്​ ചായ കുടിക്കുന്ന വീഡിയോ പോസ്​റ്റ്​ ചെയ്​ത്​​ ലോകത്തെ അമ്പരിപ്പിച്ചിരിക്കുകയാണ് ​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. ലോകത്തിലെ ഏറ്റവും വലുതും ഉയരമേറിയതുമായ അൽ ഐനിലെ നിരീക്ഷണ ചക്രത്തിന്റെ ഏറ്റവും മുകളിൽ ഇരിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

​ഒരേസമയം 1750 പേർക്ക്​ കയറാവുന്ന ഐൻ ദുബൈക്ക്​ 48 ഹൈടെക്​ കാബിനുകൾ ഉണ്ട് . ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഒബ്​സർവേഷൻ വീലാണിത്​. ഇതിൽ സ്​ഥാപിച്ച ഓരോ ഗ്ലാസിൽ നിർമിച്ച കാബിനുകൾ 820 അടി വരെ ഉയരുകയും ദുബൈയുടെ 360 ഡിഗ്രി കാഴ്​ചക്ക്​ അവസരമൊരുക്കുകയും ചെയ്യും. ദുബൈയുടെ കണ്ണ്​ എന്നർത്ഥം വരുന്ന ‘ഐൻ ദുബൈ’യിൽ ​പ്രവേശന നിരക്ക്​ 130 ദിർഹം മുതലാണ്​.

Most Popular