മഴക്കെടുതി, കരിപ്പൂര്‍ ദുരന്തം: അനുശോചനമറിയിച്ച് ശെയ്ഖ് മുഹമ്മദ്

Sheikh-Mohammed_Bin_Zayed_Al_Nahyan-

ദുബായ്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ അപകടത്തിലും കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മഴക്കെടുതിയിലും അബുദാബി കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനം അറിയിച്ചു. കേരളത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നു എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ ജനതയോട് ഹൃദയം നിറഞ്ഞ അനുശോചനം അറിയിക്കുന്നു. ഈ ദുരിതകാലത്ത് രാജ്യത്തിന്റെ പ്രാര്‍ഥന എപ്പോഴും കൂടെയുണ്ടാകുമെന്നും പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ സാധിക്കട്ടെയെന്നുമാണ് ശെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ എഴുതിയത്.