ദോഹ: വിവരാവകാശം സംബന്ധിച്ച കരട് നിയമത്തിന് അംഗീകാരം നൽകി ശൂറ കൗൺസിൽ. സ്പീക്കര്‍ ഹസന് ബിന്‍ അബ്ദുല്ല അല്‍ ഗാനിമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അംഗീകാരം നൽകിയത്.
2010-ലെ ഡിക്രി-നമ്പര്‍ 17-ലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ട് ബഹുമാനപ്പെട്ട സര്‍ക്കാര്‍ കൗണ്‍സിലിന് കൈമാറിയ കരട് നിയമം കൗണ്‍സില്‍ അവലോകനം ചെയ്തു. വിഷയം വിശദമായി ചര്‍ച്ച ചെയ്ത ശേഷം, കൗണ്‍സില്‍ കരട് നിയമം അംഗീകരിക്കുകയായിരുന്നു.