ദോഹ: ഖത്തറിൽ ഹോം ക്വാറന്റൈൻ നിയന്ത്രണങ്ങൾ ലംഘിച്ച ആറ് പേരെ അറസ്റ്റ് ചെയ്തു. പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് പടരാതിരിക്കാനും ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ നിർദേശങ്ങൽ പാലിക്കാത്തതിനാണ് അറസ്റ്റ്.
മുബാറക് ജാബർ മുഹമ്മദ് അൽ റബീത് അൽ സുനൈദ്, നാസർ സേലം അബ്ദുല്ല സയീദ് നൗറ, ഹമദ് ബഖിത് അലി ഹമദ് ക്രൂസ്, മുഹമ്മദ് ഇസ്മായിൽ മുഹമ്മദ് അഹ്മദ് അൽ ഇമാദി, വാലിദ് ബിൻ ഇസ് അൽ ദിൻ അൽ ഫത്താലി, സയീദ് ഷബാൻ സലേം അൽ ജാബ്രി എന്നിവരാണ് അറസ്റ്റിലായത്.
വീട്ടിൽ നിരീക്ഷണത്തിലിരിക്കുന്നവർ പൊതുജനങ്ങളുടെ സുരക്ഷ മാനിച്ച് ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.
മേൽപ്പറഞ്ഞ പ്രകാരം നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ 2004ലെ പീനൽ കോഡ് നമ്പർ (11) ലെ ആർട്ടിക്കിൾ (253), പകർച്ചവ്യാധികൾ തടയുന്നതുമായി ബന്ധപ്പെട്ട് 1990 ലെ ആർട്ടിക്കിൾ (17) എന്നിവ അനുസരിച്ചുള്ള ശിക്ഷാനടപടികൾക്ക് വിധേയരാക്കും.