ലഹരിമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

റിയാദ്: ലഹരിമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി റിയാദ് നാർകോട്ടിക്ക് വിഭാഗം. ലഹരി മരുന്ന് കൈവശം വച്ച നാലു പേരെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

മരപ്പലക കണ്ടെയ്നറിൽ ഒളിപ്പിച്ച് കയറ്റിയയച്ച 2,035,200 ആംഫെറ്റാമൈൻ ഗുളികകളാണ് പിടിച്ചെടുത്തതെന്ന് നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് വക്താവ് മുഹമ്മദ് അൽ നുജൈദി പറഞ്ഞു.

ആഭ്യന്തര മന്ത്രാലയം അതിന്റെ വിവിധ സുരക്ഷാ ഏജൻസികൾ മുഖേനയും സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റിയുടെ ഏകോപനത്തോടെയും രാജ്യത്തേയ്ക്ക് ലഹരി മരുന്ന് കടത്താൻ ശ്രമിക്കുന്നവരെ പിടികൂടുകയും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം പറഞ്ഞു.