മനാമ: വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമം നടത്തിയ ഒരാൾ പിടിയിലായി. വിദേശ യാത്രക്കാരന്റെ ബാഗേജില്‍ ഭക്ഷണ സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയില്‍ 792 ഗ്രാം തൂക്കം വരുന്ന 97 ഹെറോയിന്‍ ഗുളിക കണ്ടെടുത്തു. ഏഷ്യന്‍ വംശജനായ പ്രതിയെ നിയമ നടപടികള്‍ക്കായി റിമാൻഡ് ചെയ്തു.