Tuesday, October 4, 2022
HomeGulfസോഷ്യൽ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സോഷ്യൽ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: ലോകക്കപ്പ് ഖത്തർ 2022 നോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

സോഷ്യൽ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാൾ അധ്യക്ഷത വഹിച്ചു. എച്എംസി പീഡിയാട്രിക് വിഭാഗം മാനേജർ ഡോ. തബ്രീസ് പാഷ മുഖ്യ പ്രഭാഷണം നടത്തി. ഐസിസി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ഐസിബിഎഫ് എക്സിക്യുട്ടീവ് അംഗം സമീർ വാണി, ഐസിബിഎഫ് മാനേജിങ് കമ്മിറ്റി അംഗം ദിനേശ് ഗൗഡ, ഐഎസ്‌സി പ്രസിഡന്റ് ഡോ. മോഹൻ തോമസ്, കെഎംസിഎ, എസ്കെഎംഡബ്ള്യുഎ, ഹൈലാന്റ് ഇസ്‌ലാമിക് ഫൗണ്ടേഷൻ, ഹിദായ ഫൗണ്ടേഷൻ തുടങ്ങിയ വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

ഹമദ് മെഡിക്കൽ സിറ്റിയിൽ നടന്ന ക്യാംപിൽ രജിസ്റ്റർ ചെയ്ത 480 പേരിൽ 225 ലധികം പേർ രക്തദാനം നിർവ്വഹിച്ചു.

Most Popular