Sunday, November 28, 2021
HomeGulfസോഷ്യൽ ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു

സോഷ്യൽ ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു

ദോഹ: ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം മാമൂറ ബ്ലോക്കിന് കീഴിലെ ബ്രാഞ്ചുകൾക്ക് പുതിയ ഭാരവാഹികളായി. കഴിഞ്ഞദിവസം ചേർന്ന ജനറൽ ബോഡിയിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. അസീസിയ്യ ബ്രാഞ്ചിൽ പ്രസിഡന്റ് സൈഫുദ്ധീൻ, സെക്രട്ടറി ആതിഖലി, അബൂഹമൂർ ബ്രാഞ്ചിൽ പ്രസിഡന്റ് അക്ബറലി, സെക്രട്ടറി ഫിറോസ് പന്തളം, സൽവ ബ്രാഞ്ചിൽ പ്രസിഡന്റ് റിജാസ് അബ്ദുറഹ്‍മാൻ, സെക്രട്ടറി ശിഹാബ് എകെ എന്നിവരെയാണ് തെരഞ്ഞെടുത്തത്.

റിട്ടേണിങ് ഓഫീസർമാരായ ഫസൽ അഹമ്മദ്, സമീർ പാനൂർ, അസീം ഇബ്‌റാഹീം എന്നിവർ വിവിധ ബ്രാഞ്ചുകളുടെ തെരഞ്ഞെടുപ്പുകൾ നിയന്ത്രിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉസാമ അഹമ്മദ്, ജനറൽ സെക്രട്ടറി മുഹമ്മദലി സംസാരിച്ചു.

Most Popular