ദോഹ: ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികൾക്കും മാധ്യമ പ്രവർത്തകർക്കുമായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം മത്താർ ഖദീമിലെ ഏഷ്യാന റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി വിവിധ സംഘടനകളുടെയും മാധ്യമങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു.

സോഷ്യൽ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാൾ ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറിമാരായ
ഉസ്മാൻ മുഹമ്മദ് സ്വാഗതവും സഈദ് കൊമ്മാച്ചി നന്ദിയും പറഞ്ഞു.