Friday, January 28, 2022
HomeGulfസോഷ്യൽ ഫോറം മാമൂറ ബ്ലോക്കിന് പുതിയ ഭാരവാഹികളായി 

സോഷ്യൽ ഫോറം മാമൂറ ബ്ലോക്കിന് പുതിയ ഭാരവാഹികളായി 

ദോഹ: ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം മാമൂറ ബ്ലോക്കിന് പുതിയ ഭാരവാഹികളായി. കഴിഞ്ഞദിവസം മൻസൂറയിൽ ചേർന്ന ജനറൽ ബോഡിയാണ് പുതിയ ഭാരാവാഹികളെ തിരഞ്ഞെടുത്തത്. സോഷ്യൽ ഫോറം സംസ്ഥാന പ്രസിഡന്റ് കെസി മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉസാമ അഹമ്മദ് അധ്യക്ഷത വഹിച്ചു. അബ്ബാസ് എ എം മുഖ്യ പ്രഭാഷണം നടത്തി.
തുടർന്ന് നടന്ന ബ്ലോക്ക് തിരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫീസറായ നാസർ പത്തനംതിട്ട നേതൃത്വം നൽകി. മുഹമ്മദലി കെ (പ്രസിഡന്റ്), ഡോ. അനസ് യൂസുഫ് (വൈസ് പ്രസിഡന്റ്) ഷംസുദ്ദീൻ കുലുക്കല്ലൂർ (സെക്രട്ടറി), ഉസാമ അഹമ്മദ്, സിദ്ദീഖ് കുന്നത്ത് (ജൊയിന്റ് സെക്രട്ടറി) എന്നിവരെ ഭാരവാഹികളായും സൈഫുദ്ദീൻ, അതീഖുറഹ്മാൻ, അലി അക്ബർ, ഫിറോസ് പന്തളം, റിജാസ് അബ്ദുറഹ്മാൻ, ശിഹാബ് എകെ എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു.
മുഹമ്മദലി കെ സ്വാഗതവും  സിദ്ദീഖ് കുന്നത്ത് നന്ദിയും പറഞ്ഞു.

Most Popular