Sunday, November 28, 2021
HomeGulfസോഷ്യൽ ഫോറം ഒമാൻ കോവിഡ് വാക്സിനേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

സോഷ്യൽ ഫോറം ഒമാൻ കോവിഡ് വാക്സിനേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

മസ്കറ്റ് : ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ ഫോറം ഒമാൻ ഗാല ഘടകം, ഗോബ്ര ആസ്റ്റർ അൽ റഫ ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടി സ്വാതന്ത്രദിന സുദിനത്തിൽ കോവിഡ് വാക്സിനേഷൻ ക്യാമ്പും, ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.
സോഷ്യൽ ഫോറം ഒമാൻ ഗാല ഘടകം പ്രതിനിധി മൻസൂർ തൃശ്ശൂരിന്റെ അധ്യക്ഷതയിൽ Dr: ഹേമന്ദ്‌ ഹർദിക്കർ (ആസ്റ്റർ അൽ റഫ) ഉദ്ഘാടനം നിർവഹിച്ചു. ഷാഫി തിരുവനന്തപുരം Dr: ഹേമന്ദ്‌ ഹർദിക്കറിന് ഉപഹാരം നൽകി, ആസ്റ്റർ പ്രതിനിധി ഫസലുറഹ്മാൻ പരിപാടിയിൽ നിറസാന്നിധ്യമായി.
തുടർന്ന് മധുര വിതരണവും നടന്നു
സലീം കണ്ണൂർ, റമീസ് അലി കാരന്തൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സോഷ്യൽ ഫോറം ഒമാൻ ഗാല പ്രതിനിധി ഷിജാസ് തലശ്ശേരി നന്ദിയും പറഞ്ഞു.

Most Popular