Sunday, July 3, 2022
HomeGulfപിണറായി സർക്കാർ മുസ്‌ലിം വേട്ട അവസാനിപ്പിക്കണം: സോഷ്യൽ ഫോറം

പിണറായി സർക്കാർ മുസ്‌ലിം വേട്ട അവസാനിപ്പിക്കണം: സോഷ്യൽ ഫോറം

ദോഹ: കേരള പോലീസിനെ ഉപയോഗിച്ച് പിണറായി സർക്കാർ തുടരുന്ന മുസ്‌ലിം വേട്ട ഉടൻ അവസാനിപ്പിക്കണമെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം കേരള സംസ്ഥാന കമ്മിറ്റി സർക്കാരിനോട് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ആലപ്പുഴയിൽ ഒരു കൊച്ചു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ മറപിടിച്ചു മുസ്‍ലിം മുന്നേറ്റങ്ങൾക്കും, നേതാക്കൾക്കും നേരെ ഏകപക്ഷീയമായ പോലീസ് അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

RSS ചാനൽ പടച്ചുവിട്ട നുണക്കഥയുടെ ചുവടുപിടിച്ചു തുല്യതയില്ലാത്ത മുസ്ലിംവേട്ടയാണ് പിണറായി സർക്കാർ നടത്തുന്നത്. സംഘ് പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ അരങ്ങേറുന്ന വംശഹത്യ ആഹ്വാനങ്ങൾക്കും, ആയുധമേന്തിയുള്ള കൊലവിളി പ്രകടങ്ങൾക്കും , മതസ്പർദ്ധ വളർത്തുന്ന നീക്കങ്ങൾക്കും നേരെ പരാതി നൽകിയാൽ പോലും നടപടികൾ എടുക്കാത്ത പോലീസും ഭരണകൂടവും തികച്ചും ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് സോഷ്യൽ ഫോറം കുറ്റപ്പെടുത്തി. ഇത് സമൂഹത്തെ കൂടുതൽ അസ്വാരസ്യങ്ങളിലേക്ക് നയിക്കുമെന്നും സോഷ്യൽ ഫോറം പ്രസ്താവനയിൽ പറഞ്ഞു.

ദിവസങ്ങൾ നീണ്ട വിദ്വേഷപ്രസംഗങ്ങൾ കൊണ്ട് കുപ്രസിദ്ധമായ അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ സംഘാടകർക്കെതിരെ ചെറുവിരലനക്കാത്ത സർക്കാരാണ് ഒരു മുദ്രാവാക്യം വിളിയുടെ പേരിൽ മുസ്ലിം മുന്നേറ്റങ്ങളെ വേട്ടയാടാൻ ഇറങ്ങിയിരിക്കുന്നത്. ഒരു പ്രദേശത്തെ തന്നെ ഇല്ലാതാക്കാൻ ശേഷിയുള്ള ബോംബുകളും ആയുധങ്ങളും മയക്കുമരുന്നും ആലപ്പുഴയിൽ സംഘപരിവാർ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തിട്ടും കാര്യമായ അന്വേഷങ്ങളോ നടപടികളോ ഉണ്ടാകാത്തത് ഇടതു സർക്കാർ സംഘപരിവാറിന് കീഴ്പ്പെട്ടതിന്റെ തെളിവാണെന്ന് സോഷ്യൽ ഫോറം പ്രസ്താവനയിൽ പറഞ്ഞു

Most Popular