Thursday, December 8, 2022
HomeGulfസൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്ക് നിരോധനവുമായി കുവൈത്ത്

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്ക് നിരോധനവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്ക് രാജ്യത്ത് വാണിജ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. സുഗന്ധം നല്‍കാന്‍ ഉപയോഗിക്കുന്ന ലിലിയല്‍ രാസ സംയുക്തം അടങ്ങിയ ഉല്പന്നങ്ങൾക്കാണ് വിലക്ക്. ഈ സംയുക്തം കാന്‍സറിന് കാരണമാകുമെന്നാണ് കണ്ടെത്തൽ.

ഇവ ഇറക്കുമതി ചെയ്യുന്നതിനും വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള നിരോധനം വാണിജ്യ വ്യവസായ മന്ത്രി മാസിന്‍ അല്‍ നഹെദ് പുറപ്പെടുവിച്ചു. കോസ്മെറ്റിക്കുകളിലും അലക്കു പൊടികളിലും സുഗന്ധദ്രവ്യമായി സാധാരണയായി ഉപയോഗിക്കുന്ന രാസ സംയുക്തമാണ് ലിലിയല്‍.

കാന്‍സറിനു കാരണവും പ്രത്യുല്‍പാദനക്ഷമതക്കു ഹാനികരമാണെന്നും കണ്ടെത്തിയതിനെ ലിലിയന്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഉപയോഗിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ നിരോധനം ഏർപ്പെടുത്തിയിരുന്നു.

Most Popular