റിയാദ്: സൗദിയിൽ വാട്ടർ ടാങ്ക് ദേഹത്തു വീണ് പ്രവാസി മലയാളി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് (23) ആണ് മരിച്ചത്. ദക്ഷിണ സൗദി അതിര്‍ത്തി പട്ടണമായ നജ്‌റാനിലാരുന്നു സംഭവം. വെള്ളം വിതരണം ചെയ്യുന്ന മിനി ലോറിയില്‍ ഡ്രൈവറായ ഷഹീദ് സനാഇയ ഭാഗത്ത് വെള്ളം പമ്പ് ചെയ്യുന്നതിനിടെ ടാങ്ക് ദേഹത്ത് വീഴുകയായിരുന്നു. കുറ്റിക്കാടന്‍ സലാമിന്റെയും സാജിദയുടേയും മകനാണ്. മൃതദേഹം നജ്റാന്‍ കിംഗ് ഖാലിദ് ആശുപത്രി മോര്‍ച്ചറയില്‍ സൂക്ഷിച്ചിരിക്കുകയാണ്.